സീഫ് മാളിലെ “സീഫ്സ്നോ” അടുത്ത ശനിയാഴ്ച്ച വരെ നീട്ടി

മനാമ : സീഫ് മാളിലെ ശൈത്യകാല ആകഷണമായ “സീഫ്സ്നോ” അടുത്ത ശനിയാഴ്ച്ച വരെ നീട്ടി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന സീഫ്‌ സ്നോ പൊതു ആവശ്യത്തെ തുർന്നാണ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിയത്. സീഫ് പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് യൂസഫ് ആണ് ഈ വിവരം വ്യക്തമാക്കിയത്. ആർട്ടിഫിഷ്യൽ ഐസ് ഏരിയയിൽ കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകമായ ഗെയിമുകൾ ഒരുക്കിയിരിക്കുന്നുവെന്നതാണ് സീഫ് സ്നോയുടെ പ്രെത്യേകത.

സ്നോഫ്ലേക്സ്, സ്നോ മാൻ, സ്നോ ഫൈറ്റ് സോൺ എന്നിവയും ജനങ്ങൾക്ക് കൂടുതൽ ആവേശം തരുന്നവയാണ്.