കരകൗശല വിദഗ്ദർക്കായ് മനാമയിൽ ‘ശനിയാഴ്ച വിപണി’, മാർച്ച് 16 വരെ

മനാമ: ബഹ്‌റൈനിലെ കരകൗശല വിദഗ്ദർക്കായ് ബാബ് അൽ ബഹ്റൈനിൽ നടക്കുന്ന വാരാന്ത്യ മാർക്കറ്റിൽ 20 ഓളം വ്യത്യസ്ത കരകൗശല വസ്തുക്കൾ വിപണനത്തിനായി എത്തി. 40 ഓളം യുവ കരകൗശല വിദഗ്ദരുടെ ഉത്പ്പന്നങ്ങളാണ് ‘ശനിയാഴ്ച്ച വിപണി’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശന വിപണന മേളയിൽ എത്തിയത്. കളിമണ്ണ്, തടി എന്നിവ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങളടങ്ങുന്നവയുടെ പ്രദർശനവും വിൽപ്പനയും മാർച്ച് 16 വരെ ഉണ്ടായിരിക്കും. മാർക്കറ്റിൽ കുട്ടികൾക്കായുള്ള വർക്ഷോപ്പുകളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ ടൂറിസവും കരകൗശല മേഖലയുടെയും വളർച്ചയാണ് ഈ പ്രദർശന – വിപണന മേള വഴി ലക്ഷ്യമിടുന്നതെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അധികൃതർ പറഞ്ഞു. ഇരുപതോളം വ്യത്യസ്തങ്ങളായ ഉത്പന്നങ്ങളാണ് ഉള്ളത്.