ഐ സി ആർ എഫ് ക്യാമ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: വൈദ്യരത്നം ആയുർവേദശാല ജീവനക്കാരനായിരുന്ന മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. തൃശൂർ ജില്ലയിൽ എഴുത്തുള്ളി നോട്ടത്ത് വീട്ടിൽ എൻ പരമേശ്വരനാണ് അന്തരിച്ചത്. വെളിയാഴ്ചയായിരുന്നു അന്ത്യം. 70 വയസായിരുന്നു. പവിഴത്തുരുത്തിൽ നിരവധി സൗഹൃദങ്ങളുള്ള പരമേശ്വരൻ ഐസിആർഎഫ് അടക്കമുള്ള നിരവധി സാമൂഹിക സംഘടനകൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ ഐസിആർഎഫ് അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ശോഭന, മക്കൾ: ദീപ, ദിലിഷ്, മരുമകൾ: വിനീത, കൊച്ചു മക്കൾ: വൈഷ്ണവി, വൈശാഖി, റോഹൻ, ദീപ്തി.