മനാമ: നൂറ്റാണ്ടുകളുടെ പോരാട്ടത്തിൽ നിർമ്മിച്ചെടുത്ത ഒരു രാഷ്ട്രമാണ് ഇന്ത്യയെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അൻവർ സാദത്ത്. മാനവീകതയും രാഷ്ട്രീയ സത്യസന്ധതയും അഹിംസയുമുയർത്തിപ്പിടിച്ച മൂല്യബോധങ്ങളുടെ ആശയ പ്രതലമാണ് ഇന്ത്യ, അനേകായിരം സംസ്ക്കാരങ്ങളെ ഹൃദയത്തിൽ ചുമന്ന് ലോകത്തെ അതിശയിപ്പിച്ച മഹത്തായ രാഷ്ട്രത്തെ തകർക്കാനാണ് പൗര്വത്വ ഭേദഗതി ബില്ലിലൂടെ ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത് എന്നും പി.പി അൻവർ സാദത്ത് പറഞ്ഞു. മതരാഷ്ട്ര സിദ്ധാന്തങ്ങളോടു പൊരുതിക്കൊണ്ടാണ് ഈ രാജ്യവും, അതിൻ്റെ ഭരണഘടനയും, നിർമ്മിച്ചെടുത്തത് എന്നും സാമ്രാജ്യതത്തോട് മാത്രമല്ല മതരാഷ്ട്ര വാദത്തോട് പൊരുതികൂടിയാണ് ഇന്ത്യ രൂപീകരിക്കപ്പെട്ടത് എന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.
ബഹ്‌റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി മനാമ സമസ്ത ബഹ്‌റൈൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ജില്ലാ കെ.എം.സി.സി പുതിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്‌ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി ആക്റ്റിങ് പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിച്ചു. ഹംസ അൻവരി മോളൂർ പ്രാർത്ഥന നടത്തി. പ്രസ്തുത പരിപാടിയിൽ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും, 38 വർഷത്തെ ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ സംസ്ഥാന കെ.എം.സി.സി വൈസ്:പ്രസിഡന്റ് ടി.പി മുഹമ്മദലിക്ക് യാത്രയയപ്പും നൽകി.
പരിപാടിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസ്ഥാന കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ, മുസ്ലിംലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: എസ്. മുഹമ്മദ്, സമസ്ത ബഹ്‌റൈൻ ആക്റ്റിങ് ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, എന്നിവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വി.വി ഹാരിസ് തൃത്താല അടുത്ത രണ്ടു വർഷം നടപ്പിലാക്കാൻ പോകുന്ന പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. കെ.എം.സി.സി സീനിയർ വൈസ്:പ്രസിഡന്റ് കുട്ടൂസ മുണ്ടേരി പി.പി അൻവർ സാദത്തിനു മൊമന്റോ നൽകി ആദരിച്ചു കെ.എം.സി.സി മുൻ പ്രസിഡന്റ് സി.കെ അബ്ദുറഹ്മാൻ, വി.എഛ്.അബ്ദുള്ള, സംസ്ഥാന കെ.എം.സി.സി പുതിയ ഭാരവാഹികൾ ആയ ഗഫൂർ കൈപ്പമംഗലം, എ.പി.ഫൈസൽ, ഒ.കെ കാസിം, സമസ്ത വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ഓർഗനൈസിംഗ് സെക്രട്ടറി അഷ്‌റഫ് കാട്ടിൽപീടിക ഒ.ഐ.സി.സി നേതാക്കൾ ആയ സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്കൽ, ജവാദ് വക്കം, ഷാജി എന്നിവർക്ക് പുറമെ വിവിധ ജില്ലാ ഏരിയ, മണ്ഡലം, പഞ്ചായത്ത്, കെ.എം.സി.സി, ഭാരവാഹികളും, നേതാക്കളും സമസ്ത ബഹ്‌റൈൻ നേതാക്കളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മനാമ സൂഖ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കെ.എം.സി.സി കൂട്ടായ്മയായ ഗ്രീൻ സ്റ്റാർ സൂഖ് പ്രവർത്തകരുടെ മുദ്രാവാഖ്യം വിളിയോടെ ഉള്ള ആഗമനം കെ.എം.സി.സി പ്രവർത്തകരിൽ ആവേശം ഉണർത്തി.
ജില്ലാ കെ.എം.സി.സി ഭാരവാഹികൾ ആയ സി പി മുഹമ്മദലി പൊട്ടച്ചിറ, യൂസഫ് മുണ്ടൂർ, മാസിൽ പട്ടാമ്പി, ആഷിഖ് മേഴത്തൂർ, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, ഷാജി കോങ്ങാട്, യഹ്‌യ വണ്ടുംതറ, ഫൈസൽ വടക്കഞ്ചേരി, അഷ്‌റഫ് മരുതൂർ , സൈദലവി പള്ളിപ്പുറം , ഷറാഫത്ത് വി വി തൃത്താല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശിഹാബ് ചാപ്പനങ്ങാടി, മുനീർ ഒഞ്ചിയം, മജീദ് ചോലക്കോട്, സിദ്ധീഖ് കരിപ്പൂർ, ജലീൽ സാഖി എന്നിവർ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കി. ഫിറോസ് ബാബു പട്ടാമ്പി സ്വാഗതവും, നിസാമുദ്ധീൻ മാരായമംഗലം നന്ദിയും പറഞ്ഞു