മനാമ: കൊറോണ വൈറസിനെ ഒന്നിച്ച് നിന്ന് ചെറുത്തു തോല്‍പ്പിക്കാമെന്ന് ബഹ്‌റൈന്‍ കിരീടവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് അദ്ദേഹം വൈറസിനെ പ്രതിരോധിക്കാന്‍ ജനപിന്തുണ തേടിയത്. നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ പിന്തുണ നമുക്ക് ആവശ്യമുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ വൈറസ് ഭീഷണിയെ നമുക്ക് മറികടക്കാനാവു. പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.
6 പേർക്ക് കൂടി സ്ഥിരീകരണം: ബഹ്റൈനിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23 ആയി
സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങള്‍ മാത്രമല്ല, മറ്റു സംഘടനകളും കൂട്ടായ്മകളും ഈ സാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. സാധാരണ ജനങ്ങളും പ്രവാസികളും ജാഗ്രതയോടെ ഇരിക്കണം. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും എല്ലാവരും ഈ ഘട്ടത്തില്‍ പാലിക്കേണ്ടതുണ്ട്. ഒന്നിച്ച് നിന്നാല്‍ കൊറോണയെ ചെറുത്തു തോല്‍പ്പിക്കാന്‍ നമുക്ക് സാധിക്കും. പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ വ്യക്തമാക്കി.
ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി കൊറോണ വൈറസിനെ നേരിടാന്‍ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സ് തലവനും സൂപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് എക്‌സലന്‍സി ലുറ്റനന്റ് ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ പറഞ്ഞു.
നേരത്തെ ഇറാനില്‍ നിന്നും ഷാര്‍ജ വഴി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 6 ബഹ്‌റൈന്‍ പൗരന്മാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.