കൊറോണ വൈറസ്; ബഹ്‌റൈന്‍ അന്താരാഷ്ട്ര പുഷ്പമേള അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു

മനാമ: കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്ര പുഷ്പമേള അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചു. രാജ്യം നേരിടുന്ന കൊറോണ ഭീഷണിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണ് പുഷ്പമേള മാറ്റിവെച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പുഷ്പമേളയെക്കൂടാതെ നിരവധി പ്രവാസി പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ മാറ്റം വരുന്നത് വരെ പൊതുപരിപാടികളുടെ എണ്ണം കുറയ്ക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌കുകള്‍ വിലകൂട്ടി വില്‍പ്പന നടത്തിയ മൂന്ന് ഫാര്‍മസികള്‍ അടച്ചുപൂട്ടി; അടിയന്തര സാഹചര്യം മുതലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട അവസാന വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 26ലധികം കൊറോണ കേസുകളാണ് ബഹ്‌റൈനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ ചികിത്സിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ഒന്നിച്ച് നിന്ന് കൊറോണ വൈറസിനെതിരെ പോരാടാം; ജനപിന്തുണ തേടി ബഹ്‌റൈന്‍ കിരീടവകാശി

നേരത്തെ കൊറോണ വൈറസിനെ ഒന്നിച്ച് നിന്ന് ചെറുത്തു തോല്‍പ്പിക്കാമെന്ന് ബഹ്‌റൈന്‍ കിരീടവകാശി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞിരുന്നു. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് അദ്ദേഹം വൈറസിനെ പ്രതിരോധിക്കാന്‍ ജനപിന്തുണ തേടിയത്. നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള്ളവരുടെ പിന്തുണ നമുക്ക് ആവശ്യമുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ വൈറസ് ഭീഷണിയെ നമുക്ക് മറികടക്കാനാവു. പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.