തണൽ ഭവന പദ്ധതിയിലൂടെ വികെഎൽ ഗ്രൂപ്പ് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ കൈമാറി

എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന തണൽ ഭവനപദ്ധതിയിലെ അഞ്ച് വീടുകളുടെ താക്കോൽദാനം വി കെ എൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ നിർവഹിച്ചു. ബഹ്‌റൈൻ ആസ്ഥാനമായ വി കെ എൽ ഗ്രൂപ്പ് ആണ് അഞ്ച് വീടുകളുടെയും സ്പോൺസർ. ചേരാനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാർഡുകളിലായി പ്രളയാനന്തരം വീടുകൾ നഷ്ടപ്പെട്ടവർക്കാണ്‌ ഭവനപദ്ധതിയിലൂടെ വീട് നിർമിച്ചുനൽകിയത്. 500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഭവനങ്ങളാണ് നിർമിച്ചുനൽകിയത്. ഇതോടെ തണൽ ഭവനപദ്ധതിയുടെ ഭാഗമായി 36 വീടുകൾ നിർമാണം പൂർത്തീകരിച്ച് കൈമാറിയതായും ഹൈബി ഈഡൻ എം പി പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സന്നിഹിതനായിരുന്നു.