മനാമ: കൊറോണ വൈറസ് പടര്‍ന്നതിന് പിന്നാലെ ഇറാനില്‍ നിന്ന് ബഹ്‌റൈനി പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി വിദേശകാര്യ മന്ത്രാലയം. ഇറാനിലെ നഗരങ്ങളില്‍ കൊവിഡ്-19 പടരുന്നത് തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ കാര്യങ്ങള്‍ അറിയിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇറാനിലുള്ള പൗരന്മാരെ നാട്ടിലെത്തിച്ച ശേഷം ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള ആരോഗ്യ പരിശോധനയ്ക്കും നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കും. പൊതുജനാരോഗ്യത്തിന് കോട്ടം സംഭവിക്കാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായിക്കാം: ബഹ്‌റൈനില്‍ നിന്ന് ഉംറ തീര്‍ത്ഥാടത്തിന് വിലക്ക്, ഉത്തരവ് പ്രാബല്യത്തില്‍
ഇതുവരെ 33 കൊറോണ രോഗികളാണ് ബഹ്‌റൈനില്‍ ചികിത്സയിലുള്ളത്. പ്രത്യേക മെഡിക്കല്‍ സംഘമാണ് ഇവരുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 33 പേരുടെയും ആരോഗ്യനില മെച്ചപ്പെടുന്നതായി നേരത്തെ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം മേധാവി ഡോ. സഫാ അല്‍ ഖ്വാജയാണ് ഇക്കാര്യം അറിയിച്ചിരുന്നു.