കെഎംസിസി ബഹ്‌റൈൻ സൗജന്യ ഫേസ്മാസ്ക് വിതരണം നടത്തി

മനാമ: ബഹ്‌റൈൻ കെഎംസിസി ബഹ്‌റിനിലെ വിവിധ ഭാഗങ്ങളിൽ ഫേസ് മാസ്ക് വിതരണം നടത്തി. കൊറോണ രോഗബാധയെ തടയുക എന്ന ലക്ഷ്യത്തോടെ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലിന്റെ നേതൃത്വത്തിൽ കുട്ടൂസ മുണ്ടേരി, എ പി ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ആഷിഖ് മേഴത്തൂർ, കാസിം നൊച്ചാട് , ഇസ്ഹാഖ് കോറോത്ത്, അശ്കർ വടകര, സമീർ, നൗഷാദ് ചെറുവണ്ണൂർ മൊയ്‌ദീൻ പേരാമ്പ്ര തുടങ്ങിയവർ മാസ്ക് വിതരണത്തിന് നേതൃത്വം നൽകി.

സ്വദേശികൾക്കും സാധാരണ തൊഴിലാളികൾക്കും യാത്രക്കാർക്കും അടക്കം നൂറുക്കണക്കിന് മാസ്കുകൾ ആണ്‌ വിതരണം ചെയ്തതെന്നും ലഭ്യതക്കനുസരിച്ച് ഇനിയും മാസ്കുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ജില്ല കമ്മിറ്റി, പാലക്കാട്‌ ജില്ല കമ്മിറ്റി, സിത്ര ഏരിയ കമ്മിറ്റി എന്നിവരും വ്യത്യസ്ത സ്ഥലങ്ങളിൽ മാസ്ക് വിതരണം നടത്തിയിരുന്നു.