മനാമ: ബഹറിൻ കേരളീയ സമാജത്തിൽ ഫെബ്രുവരി 20 മുതൽ ആരംഭിച്ച പുസ്തകമേള ഇന്ന് സമാപിക്കും. വെളളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന ബുക്ക് ഫെസ്റ്റിവൽ പുസ്തകപ്രേമികളുടെ അഭ്യർത്ഥന മാനിച്ച് ശനിയാഴ്ച്ചയും പുസ്തകങ്ങൾ വാങ്ങുവാൻ അവസരമൊരുക്കുന്നതായി സംഘാടകർ അറിയിച്ചു,
പതിനായിരത്തോളം ടൈറ്റിലുകളുകളിൽ 52 ഓളം ഇംഗ്ലിഷ് മലയാളം പ്രസദ്ധീകരണശാലകൾ പങ്കെടുക്കുന്ന ബുക്ക് ഫെസ്റ്റിവലിൽ അൽഭുതപൂർവ്വമായ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായതെന്നും ശനിയാഴ്ച്ച പ്രത്യേക വില കുറവിൽ പുസ്തകം വാങ്ങാനാവുമെന്നും ബി.കെ എസ് ബുക്ക് ഫെസ്റ്റ് കമ്മിറ്റി അറിയിച്ചു.
സമാപന ദിവസമായ ഇന്ന്(29-2.20) പുസ്തകങ്ങൾക്ക് വാങ്ങുന്നവർക്ക്, പത്ത് ദിനാറിന് മുകളിൽ പുസ്തകം വാങ്ങുമ്പോൾ പത്ത് ശതമാനം ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യ മേഖലയിലെ ആശങ്കകൾ പരിഗണിച്ച് സ്വാമി അഗ്നിവേഷ്, സീതാറാം യെച്ചൂരി, ജയറാം രമേശ്, എം എ ബേബി, പ്രശസ്ത ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ എന്നിവരുടെ പ്രോഗ്രാമുകൾ തൽക്കാലത്തേക്ക് മാറ്റി വെച്ചതായി BKS പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചിരുന്നു. സാഹചര്യങ്ങൾ അനുകൂലമാവുന്ന സാഹചര്യത്തിൽ ഇവരുടെ മാറ്റി വെച്ച പരിപാടികൾ നടത്തുന്നതായിരിക്കും എന്നും കൂട്ടി ചേർത്തു.
ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു