bahrainvartha-official-logo
Search
Close this search box.

കൊറോണയ്‌ക്കെതിരെ ഒന്നിച്ച് പോരാടാന്‍ ബഹ്‌റൈന്‍; സൗജന്യ മാസ്‌ക് വിതരണവുമായി മലയാളി സംഘടനകളും സൂപ്പര്‍ മാര്‍ക്കറ്റുകളും

aa65426f-47e7-44e3-b3f6-2b96682b9b13

മനാമ: കൊറോണ വൈറസിനെ ഒന്നിച്ച് ചെറുത്തുതോല്‍പ്പിക്കാന്‍ ബഹ്‌റൈന്‍. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ്-19 വൈറസ് (കൊറോണ വൈറസ്) ബാധയേറ്റവരുടെ എണ്ണം 47 ആയി ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വൈറസിനെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. മലയാളി സംഘടനകളും ചില സൂപ്പര്‍ മാര്‍ക്കറ്റുകളും സൗജന്യ മാസ്‌ക് വിതരണം നടത്തുന്നുണ്ട്.

വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയും കഴിഞ്ഞ ദിവസം സൗജന്യമായി മാസ്‌ക് വിതരണം ചെയ്തിരുന്നു. ഫുഡ് വേള്‍ഡ്, ഇന്‍ ആന്‍ഡ് ഔട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളുടെ എല്ലാ ഔട്‌ലെറ്റിലും ഉപഭോക്താക്കള്‍ക്കായി സൗജന്യ മാസ്‌ക് വിതരണം നടന്നു വരുന്നുണ്ട്. ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിലും സൗജന്യ മാസ്‌ക് വിതരണം നടക്കുന്നുണ്ട്.

അതേസമയം ഫെബ്രുവരി മാസത്തില്‍ ഇറാനില്‍ നിന്ന് ബഹ്റൈനിലെത്തിയ എല്ലാവരും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. ഇതുവരെ ഇറാനില്‍ നിന്നെത്തിയ 1977 പേരെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

മാസ്‌കുകള്‍ ആവശ്യമുള്ളവര്‍ക്ക് +973 33982363 എന്ന നമ്പറില്‍ ബി.എം.ബി.എഫുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!