മനാമ: ഇറാനില്‍ നിന്നെത്തിയ 1200 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം. മൊബൈല്‍ യൂണിറ്റുകള്‍ വഴിയാണ് സാമ്പിളുകള്‍ ശേഖരിച്ചിരിക്കുന്നത്. ഇവ ഉടന്‍ തന്നെ പരിശോധനയ്ക്ക് അയക്കും. ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം ബഹ്‌റൈനിലെത്തിയ ആരെങ്കിലും കൊറോണ പരിശോധനയ്ക്ക് വിധേയമാകാന്‍ ബാക്കിയുണ്ടെങ്കില്‍ ഉടന്‍ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം.
www.moh.gov.bh/444 എന്ന് വെബ്‌സൈറ്റിലൂടെ മെഡിക്കല്‍ പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 444 എന്ന് ഹോട്‌ലൈന്‍ നമ്പറിലൂടെയും മെഡിക്കല്‍ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം രാജ്യത്ത് എത്തിയവര്‍ പരിശോധനകള്‍ പൂര്‍ത്തിയാകുന്നത് വരെ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.