മലയാളി യുവാവ് ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

മനാമ: ബഹ്‌റൈനിലെ അല്‍ ബുര്‍ഹാമയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിയായ വിഷ്ണു വിജയകുമാര്‍ (27 വയസ്) ആണ് മരണപ്പെട്ടത്. വിഷ്ണു ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലും സിമന്റ് ലോറിയിലും ഇടിക്കുകയായിരുന്നു.

ഭാര്യ ജീത്തുവും രണ്ട് വയസായ മകളും ബഹ്‌റൈനിലുണ്ട്. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.