മനാമ: കൊറോണ വൈറസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. കോവിഡ്-19 (കൊറോണ വൈറസ്)നുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമായിരിക്കും.
കൊറോണ ബാധയേറ്റവരുടെ വിവരങ്ങള്‍, മുന്നറിയിപ്പുകള്‍, യാത്ര നിയന്ത്രണങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭിക്കും. https://www.moh.gov.bh/COVID19 എന്നതാണ് വെബ്‌സൈറ്റ് വിലാസം. അറബിയെ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളിലും വെബ്‌സൈറ്റില്‍ വിവരങ്ങളുണ്ടാവും.
ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് രാജ്യത്ത് 49 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും ഇറാനില്‍ നിന്ന് ഫെബ്രുവരി മാസം രാജ്യത്തെത്തിയവരാണ്. രോഗം സ്ഥിരീകരിച്ച 47 പേരുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. വൈറസ് ബാധയുടെ വ്യാപനം തടയാനുള്ള നടപടികള്‍ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈല്‍ യൂണിറ്റുകളും രംഗത്തിറങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ നിയന്ത്രണ വിധേമാണ്.