യു.എ.ഇയില്‍ പുതിയ ആറ് കൊറോണ രോഗികള്‍, ആകെ 27 പേര്‍ക്ക് വൈറസ് ബാധ; അഞ്ച് പേര്‍ പൂര്‍ണമായും രോഗവിമുക്തരായി

ദുബായ്: യു.എ.ഇയില്‍ പുതിയ ആറ് കൊറോണ വൈറസ് ബാധ. യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ യു.എ.ഇയില്‍ ആകെ രോഗികളുടെ എണ്ണം 27 ആയി ഉയര്‍ന്നു. അതേസമയം വൈറസ് ബാധയേറ്റ അഞ്ച് പേര്‍ പൂര്‍ണമായും രോഗവിമുക്തരായിട്ടുണ്ട്.

രണ്ട് റഷ്യന്‍ പൗരന്മാര്‍, രണ്ട് ഇറ്റലിക്കാര്‍, ജര്‍മ്മനി, കൊളംബിയ എന്നിവടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാര്‍ എന്നിവര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധയേറ്റയാള്‍ പങ്കെടുത്ത ഒരു സൈക്കിളിംഗ് പരിപാടിക്കിടെയാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നതെന്നാണ് സൂചന.