മാതൃദിനം ആഘോഷിക്കാനൊരുങ്ങി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍സ്; പ്രസവ പരിചരണത്തിന് പ്രത്യേകം ഇളവുകൾ

മനാമ: ഇത്തവണത്തെ മാതൃദിനം അല്‍-ഹിലാല്‍ ഹോസ്പിറ്റലിനൊപ്പം ആഘോഷിക്കാം. മാതൃദിനത്തോടനുബന്ധിച്ച് പ്രസവ പരിചരണ നിരക്കുകളില്‍ ഓഫറുകള്‍ ഉണ്ടായിരിക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി. ഒമ്പത് മാസത്തെ പ്രസവ പരിചരണത്തിന് 120 ബഹ്‌റൈന്‍ ദിനാര്‍ മാത്രമായിരിക്കും ഈടാക്കുക. കൂടാതെ പ്രസവ ബുക്കിംഗിനായി 20ശതമാനം ഓഫറുമുണ്ടായിരിക്കും.

അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിന്റെ അദ്ലിയ, മുഹറഖ്, റിഫാ, സല്‍മാബാദ് തുടങ്ങിയ ബ്രാഞ്ചുകളിലും പുതിയ ബ്രാഞ്ചായ അസ്‌കറിലും ഓഫറുകള്‍ ലഭ്യമാകും. ഡോ.ഊര്‍മിള സെമാന്‍, ഡോ.മൈഥിലി സുരേഷ്, ഡോ.ആയിഷ സെയ്ദ് ഖാസി, ഡോ.ജാസ്മിന്‍.എസ്, ഡോ.ദേവിശ്രീ രാധാമണി, ഡോ.രേഖ ഖദ്ദാം, ഡോ.രജനി രാമചന്ദ്രന്‍, ഡോ.ഏലിയാമ്മ ജോസഫ് എന്നീ വിദഗ്ദ ഡോക്ടര്‍മാരാണ് പ്രസവവും ഗര്‍ഭകാലവും ആശങ്കകളില്ലാതെ നേരിടാനായി അല്‍ ഹിലാല്‍ ആശുപത്രികളില്‍ സേവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്.