മനാമ: കൊറോണ വൈറസിനെ ചെറുത്തുതോല്‍പ്പിക്കാനുള്ള ബഹ്‌റൈന്റെ പോരാട്ടാത്തില്‍ പങ്കുചേര്‍ന്ന് ഡിസ്‌കവര്‍ ഇസ്ലാമും ടീം ബീറ്റ ദ ഹീറ്റും. ഇരു ഗ്രൂപ്പുകളും സംയുക്തമായി ലേബര്‍ ക്യാംപുകളില്‍ മാസ്‌കുകള്‍ വിതരണം ചെയ്തു. ലേബര്‍ ക്യാംപുകള്‍, കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങള്‍, മനാമയിലെ ബസ് ടെര്‍മിനല്‍സ് എന്നിവിടങ്ങളിലാണ് സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്തത്.
മാസ്‌കുകള്‍ കൂടാതെ ഗ്ലൗവ്‌സ്, സാനിറ്റൈസേഴ്‌സ്, ഡിന്നര്‍ പാക് എന്നിവയും സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ ജനങ്ങളെയും പ്രവാസികളെയുടെയും ആരോഗ്യ സംരക്ഷണത്തിനായി ഒന്നിച്ച് നില്‍ക്കാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്തു.