അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുളള കടന്നു കയറ്റം അപലപനീയം: ഐ വൈ സി സി ബഹ്‌റൈൻ

മനാമ: ഇന്ത്യൻ ജനാതിപത്യത്തിന്റെ നാലാം തൂൺ എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങളെ വിലക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി അപലപനീയമെന്ന് ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളുടെ സംപ്രേക്ഷണം നാല്പത്തി എട്ട് മണിക്കൂറിലേക്ക് നിരോധിച്ചു  കൊണ്ടുള്ള ഉത്തരവ്‌ മാധ്യമ ധർമ്മത്തിനെതിരെയുള്ള വെല്ലുവിളിയാണ്. സർക്കാരിനെ വിമർശിക്കുന്നവരുടെ വായടപ്പിക്കുക എന്ന ശൈലിയാണ് സംഘപരിവാർ നേതൃത്വം നൽകുന്ന സർക്കാർ പിന്തുടർന്ന് പോകുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ നിശ്ചലമാക്കുന്നതിന്റെ ഭാഗമായി ഏഴ് പാർലമെന്റ് അംഗങ്ങളെ സസ്പെൻഡ് ചെയ്യുകയുണ്ടായി. ഇന്ന് മാധ്യമങ്ങളെ നിശ്ചലമാക്കുന്നു,ഇതെല്ലാം ഇന്ത്യയുടെ കെട്ടുറപ്പിനെയും മതേതരമൂല്യങ്ങളെയും തകർക്കും എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു.