മാധ്യമ വിലക്ക് ജനാധിപത്യ അടിത്തറ തകർക്കും:  ഒഐസിസി ബഹ്റൈൻ

മനാമ: ഡൽഹിയിൽ നടന്ന വംശീയ ഹത്യയും, ഭീകര ആക്രമണവും, അക്രമവും, യഥാസമയം സത്യ സന്ധമായി ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ച ഏഷ്യാനെറ്റ്‌, മീഡിയവൺ എന്നീ ദൃശ്യ വാർത്താ മാധ്യമങ്ങളുടെ സംപ്രേഷണം 48 മണിക്കൂർ നിർത്തലാക്കിയ കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന വാർത്താവിതരണ മന്ത്രലയത്തിന്റെ തീരുമാനത്തിനെതിരെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി പ്രതിഷേധിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന തീരുമാനമാണ്. ജനങ്ങൾക്ക് അറിയുവാനുള്ള അവകാശം നിഷേധിച്ചു ഒരു സർക്കാരിനും അധികകാലം അധികാരത്തിൽ തുടരുവാൻ സാധിക്കില്ല. ഭരണകർത്താക്കൾക്ക് എതിരെ സത്യസന്ധമായി വാർത്ത കൊടുക്കുന്ന എല്ലാ ചാനലുകളും പൂട്ടിച്ചു കൂടുതൽ സ്ഥലത്തേക്ക് അക്രമം അഴിച്ചുവിടാൻ സംഘപരിവാർ സംഘടനകൾ തയ്യാറാകുന്നു എന്നുള്ള ഗൂഡപദ്ധതികളുടെ തെളിവാണിതെന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.