മനാമ: മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ നടപടി ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ശക്തമായി അപലപിക്കുന്നതായും ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ പ്രസ്താവനയിലൂടെ അറിയിച്ചു. ജനങ്ങളിൽ വിഭജനവും കലാപവുമുണ്ടാക്കുകയാണ് ഫാസിസ്റ്റ് ശക്തികൾ. അത്തരം നടപടികൾ ജനത്തെ അറിയിക്കാതിരിക്കാൻ മാദ്ധ്യമങ്ങളെയും കൂച്ച് വിലങ്ങിട്ട് തുടങ്ങിയിരിക്കുന്നു.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെ സകല പൗരസ്വാതന്ത്ര്യവും എടുത്തുകളയുന്നതിലേക്ക് കൂടുതൽ നടപടികൾ തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജനാധിപത്യവും ഭരണഘടനയും ഉറപ്പ് തരുന്ന അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരം ഫാഷിസ്റ്റ് നടപടികളെ ബഹറൈനിലെ ആം ആദ്മി കൂട്ടായ്മ അപലപിക്കുന്നതായി പത്രകുറിപ്പിൽ അറിയിച്ചു.