മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ശുചീകരണ നടപടികള്‍ പൂര്‍ത്തിയായി. വിദ്യഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നേരത്തെ കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി നീട്ടിവെച്ചിരുന്നു.
സ്‌കൂള്‍ ബസുകളും ശൂചീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച്ചയാണ് പുതുക്കിയ തിയതി പ്രകാരം സ്‌കൂളുകള്‍ തുറക്കുന്നത്. എന്നാല്‍ ഞായറാഴ്ച്ച അധ്യാപകരും മറ്റു ജീവനക്കാരും മാത്രമാകും സ്‌കൂളിലെത്തുക. രണ്ടാഴ്ച്ചയ്ക്ക് ശേഷമാവും വിദ്യാര്‍ത്ഥികളെത്തുക.