കൊറോണ; സൗത്ത് കൊറിയ, ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ പരിശോധനയ്ക്ക് ഹാജരാകണം

മനാമ: കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സൗത്ത് കൊറിയ, ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ബഹ്‌റൈനിലെത്തിയിട്ടുള്ളവര്‍ ഉടന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ആരോഗ്യമന്ത്രാലയം. പരിശോധനയ്ക്കായി 444 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്ന വെബ്‌സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി.

പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് 14 ദിവസം മുന്‍പ് എത്തിവരാണെങ്കില്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് വരെ വീടുകളില്‍ ഐസോലേഷനില്‍ കഴിയണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ബഹ്റൈനിൽ 76 പേര്‍ക്കാണ് കൊറോണ വൈറസ് (കോവിഡ്- 19) ബാധിച്ചിരിക്കുന്നത്.

76 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. രോഗികളിൽ 75 പേരും ബഹ്റൈനിലെത്തും മുൻപേ രോഗബാധയേറ്റവരാണെന്നും മറ്റു രണ്ടു പേർ ബഹ്റൈനിലെത്തുമ്പോൾ ഇവരുമായി സമ്പർക്കം പുലർത്തിയതാണെന്നും മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നുണ്ട്.