ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ ടൗൺ ക്യാമ്പസിൽ പുസ്തക വാരം ആഘോഷിച്ചു

isbb

മനാമ: ഇന്ത്യൻ സ്കൂളിലെ വാർഷിക പുസ്തകവാരം ഇസ ടൗണിലെ ക്യാമ്പസിൽ ആഘോഷിച്ചു. സ്‌കൂളിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗമാണ് 2018-2019 വർഷത്തെ പുസ്തക വാരാഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി ഷെയ്ഖ് ഇസാ ലൈബ്രറിയിൽ പുസ്ത്കോത്സവം സംഘടിപ്പിച്ചു. ജനുവരി ആറു മുതൽ പത്തുവരെ നടന്ന ആഘോഷങ്ങളുടെ ഭാഗമായ പുസ്തകമേള ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ബുക്ക് മാർട്, ബാർനെസ് ആൻഡ് നോബിൾ, മജെസ്റ്റിക് ബുക്ക് ഷോപ്പുകൾ, സിറ്റി ബുക്‌ഷോപ് തുടങ്ങിയ പ്രധാന പുസ്തകശാലകൾ മേളയിൽ പങ്കെടുത്തു.

ഇന്ത്യൻ സ്‌കൂൾ പുസ്തക വാരാഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് രചനാ മത്സരങ്ങളും കവർ പേജ് ഡിസൈൻ, പുസ്തക നിരൂപണം, ബുക്ക് മാർക്ക് നിർമാണം തുടങ്ങിയവയിൽ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പുതിയ പുസ്തകങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവുകൾ ലഭിക്കാൻ പുസ്തക മേള സഹായിച്ചു. കുട്ടികളുടെ പുസ്തകങ്ങള് വാങ്ങാനും വായിക്കാനും ആസ്വദിക്കാനും അവർക്കു അവസരം ലഭിച്ചു. “ജീവിതത്തിൽ വിജയിക്കാൻ പഠിക്കേണ്ട പാഠങ്ങൾ പകർന്നു നൽകുന്നത് വായനയാണെന്നും, നല്ല വായന ശീലങ്ങൾ വളർത്തിയെടുക്കുന്നത് ഒരു കുട്ടിയുടെ ഭാവി ശോഭനമാക്കാൻ ആവശ്യവുമാണെന്നും, കുട്ടികൾക്ക് നല്ല വായനാശീലങ്ങൾ പഠിക്കാനുള്ള പ്രചോദനം നൽകാനാണ് ഇന്ത്യൻ സ്കൂൾ വര്ഷം തോറും പുസ്തക വാരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്നും സംഘാടക സമിതി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!