bahrainvartha-official-logo
Search
Close this search box.

രണ്ട് പേര്‍‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; ഇറാനില്‍ നിന്ന് തിരികെയെത്തിച്ച 77 പേര്‍ക്ക് രോഗബാധ, പ്രത്യേക ചികിത്സ

FB_IMG_1583947936749

മനാമ: രണ്ട് പേര്‍‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം മാര്‍ച്ച് 11, 10.amന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 8 പേര്‍ രോഗമുക്തരായെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുവരെ 30 പേരാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി വിട്ടിരിക്കുന്നത്. നിലവില്‍ 82 പേരാണ് ചികിത്സയിലുള്ളത്.

അതേസമയം ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിച്ചവരില്‍ 77 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇവര്‍ക്ക് പ്രത്യേകമായി ചികിത്സയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ഇവര്‍ തിരികെയെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ഇവരെ ഐസലോഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയാണ് ചെയ്തത്.

നേരത്തെ ബഹ്‌റൈനിലെത്തിയവരും കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിലെത്തിവരും ഉള്‍പ്പെടെ (82+77) 159 പേരാണ് ബഹ്‌റൈനിലെ കൊറോണ ബാധിതരായി ചികിത്സയിലുള്ളത്. നിലവില്‍ 8600 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ചികിത്സയിലുള്ള 159 പേരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ബഹ്റൈന്റെ ആരോഗ്യമന്ത്രാലയം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!