small icons
small icons

15-ാം വാർഷിക നിറവിൽ ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറിയും കൊറോണറ്റ് ബുട്ടീക്കും; ഡയമണ്ട് ആഭരണങ്ങൾക്കും ആഡംബര വാച്ചുകൾക്കും 70% വരെ വിലക്കിഴിവ്

New Project (11)

മനാമ: ബഹ്‌റൈനിലെ പ്രമുഖ ആഭരണ വിപണന ശൃംഖലകളായ ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറിയുടെയും കൊറോണറ്റ് ബുട്ടീക്കിന്റെയും 15-ാം വാർഷികാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ‘ആനിവേഴ്‌സറി ക്യാമ്പയിൻ’ എന്ന പേരിൽ ആകർഷകമായ ഓഫറുകളാണ് ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്.

നാച്ചുറൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, സോളിറ്റയറുകൾ, പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ആഡംബര വാച്ചുകൾ എന്നിവയ്ക്ക് ഓഫർ കാലയളവിൽ 70 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

ക്രിസ്റ്റ്യൻ ബെർണാഡ്, ബെന്റ്ലി, കൊറോണറ്റ് തുടങ്ങിയ ഡയമണ്ട് വാച്ച് ബ്രാൻഡുകളും ലീ കൂപ്പർ, പോളോ, ടൊർണാഡോ തുടങ്ങിയ ജനപ്രിയ ഫാഷൻ വാച്ച് ബ്രാൻഡുകളും പ്രത്യേക ഓഫർ നിരക്കിൽ ലഭ്യമാണ്. പരിമിതകാല ഓഫർ ഈ മാസാവസാനം വരെ മാത്രമായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

2011-ൽ റംലി മാളിൽ ആദ്യ ശാഖ തുറന്നാണ് ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ റംലി മാളിലും സീഫ് മാൾ മനാമയിലും ശാഖകളുണ്ട്. കൊറോണറ്റ് ബുട്ടീക്കുകൾ സീഫ് മാൾ മനാമ (ഗേറ്റ് നമ്പർ 3), ബഹ്‌റൈൻ സിറ്റി സെന്റർ, മറാസി ഗലേറിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു.

ദുബായ് ആസ്ഥാനമായ ലൈഫ് സ്റ്റൈൽ ഫൈൻ ജ്വല്ലറിക്ക് യു.എ.ഇയിൽ മാത്രം 20-ലധികം ഔട്ട്‌ലെറ്റുകളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!