മനാമ: തണൽ ഭിന്നശേഷി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇസ്സ ടൗൺ ബഹ്‌റൈൻ മൊബിലിറ്റി ഇന്റര്നാഷണൽ വിദ്യാർത്ഥികളുമായി ചേർന്ന് നടത്തിയ പരിപാടികൾ ശ്രദ്ധേയമായി. മൊബിലിറ്റി അങ്കണത്തിൽ വെച്ച് നടന്ന പരിപാടികളിൽ ചെയർമാൻ ആദിൽ സുൽത്താൻ അൽ മുത്തവ്വ അദ്ധ്യക്ഷം വഹിച്ചു. ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങളായ മാസുമാ ഹസ്സൻ അബ്ദു റഹീം, സായ്‌നാബ് അബ്ദുൽ അമീർ, മുൻ പാർലിമെന്റ് അംഗം അബ്ദുൽ ഹമീദ് അൽ നജ്ജാർ എന്നിവരോടൊപ്പം തണൽ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളും പങ്കെടുത്തു.
റസാഖ് മൂഴിക്കൽ, റഫീഖ് അബ്ദുല്ല, ആർ. പവിത്രൻ, നാഫിഅഃ ഇബ്രാഹിം, മുജീബ് മാഹി, സുരേഷ് മണ്ടോടി, റഫീഖ് നാദാപുരം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ബഹ്‌റൈൻ മൊബിലിറ്റി ഇന്റര്നാഷണലിനുള്ള ഉപഹാരം കൺവീനർ അബ്ദുൽ മജീദ് തെരുവത്തിൽ നിന്നും ആദിൽ സുൽത്താൻ അൽ മുത്തവ്വ ഏറ്റു വാങ്ങി. ട്രാൻസ്‌പോർട് ഇൻ ചാർജ് വി.കെ. ജയേഷിനുള്ള ഉപഹാരം ചെയർമാൻ ആദിൽ സുൽത്താൻ സമ്മാനിച്ചു. കലാപരിപാടികളുടെ പിന്നണിയിൽ പ്രവർത്തിച്ച ദീപു തൃക്കോട്ടോർ, ദിനേശ് കുറ്റിയിൽ, ബഷീർ ഉസ്മാൻ എന്നിവർക്കുള്ള അംഗീകാരങ്ങൾ അബ്ദുൽ നാസർ പൊന്നാനി, ഹാഷിം കിംഗ് കറക്, ആദിൽ സുൽത്താൻ എന്നിവർ കൈമാറി. തണൽ ബഹ്‌റൈൻ ചാപ്റ്ററിനുള്ള ഉപഹാരം ആദിൽ സുൽത്താൻ അൽ മുത്തവ്വയിൽ നിന്നും ജനറൽ സെക്രട്ടറി യു.കെ. ബാലൻ ഏറ്റുവാങ്ങി.
ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ഫൈസൽ പാട്ടാണ്ടി, ജമാൽ കുറ്റിക്കാട്ടിൽ, മുസ്തഫ കുന്നുമ്മൽ അബ്ദുസ്സമദ് മുയിപ്പോത്ത് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.