മനാമ: ശരീരത്തില്‍ അടിഞ്ഞുകൂടന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് രക്തത്തെ ശുദ്ധീകരിച്ച് ജീവനെ നിലനിര്‍ത്തുന്ന അവയവങ്ങളാണ് വൃക്കകള്‍. വയറ്റില്‍ ഏറ്റവും പുറകിലായി നട്ടെല്ലിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പയറുമണിപോലെ ആകൃതിയള്ള ഈ അവയവങ്ങള്‍ക്ക് 10 – 12 സെ.മീ നീളവും, 150 ഗ്രാംഭാരവും ഉണ്ട്. സാധരണഗതിയില്‍ വൃക്കകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നാം അധികം ശ്രദ്ധ ചെലുത്താറില്ല. എന്നാല്‍ വൃക്കകള്‍ക്ക് തകരാര്‍ പിടിപെട്ടാല്‍ വലിയ ആരോഗ്യ പ്രശ്‌നത്തിലേക്ക് നാം ചെന്നെത്തുകയും ചെയ്യും.
ശരീരത്തിലെ ഉപ്പിന്റെയും വെള്ളത്തിന്റെയും പ്രധാന ലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയുടെ അളവിനെ ക്രമീകരിക്കുന്ന ജോലി വൃക്കകളുടേതാണ്. ശരീരത്തിന്റെ രക്തസമ്മര്‍ദ്ദം കൂടാതെയും കുറയാതെയും ക്രമീകരിക്കകയും വിവിധതരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നതും വൃക്കകള്‍ തന്നെ. വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞാല്‍ അവ വീണ്ടെടുക്കുക പ്രയാസമായിരിക്കും, പ്രവര്‍ത്തനം നിലയ്ക്കാത്ത നോക്കേണ്ടതും നമ്മുടെ കടമയാണ്.
കിഡ്‌നിയുടെ ആരോഗ്യം സംബന്ധിച്ച മെഡിക്കല്‍ ചെക്കപ്പുകള്‍ക്ക് സാധാരണയായി ആശുപത്രികള്‍ വലിയ തോതില്‍ പണം വാങ്ങാറുണ്ട്. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ലോക കിഡ്‌നി ദിനാചരണത്തിന്റെ ഭാഗമായി വൃക്ക പരിചരണത്തിന് പ്രാധാന്യം നല്‍കി പരിശോധനകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കിഡ്‌നിയുടെ ആരോഗ്യ സംബന്ധിച്ച എല്ലാ പരിശോധനകള്‍ക്കുമായി(Kidney Screening package) 15 ബഹ്‌റൈനി ദിനാറാണ് ഇളവ് കാലഘട്ടത്തിലുള്ള നിരക്ക്. പുതിയ ഇളവുകള്‍ മാര്‍ച്ച് 31 വരെ മാ്ത്രമായിരിക്കും നിലനില്‍ക്കുക.
സൗജന്യമായി വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ലഭ്യമാണ്. ചെക്കപ്പിനായി എത്തുന്ന സമയത്ത് 8 മുതല്‍ 10 മണിക്കൂര്‍ വരെ ഭക്ഷണങ്ങളൊന്നും കഴിക്കരുതെന്നും നിര്‍ദേശമുണ്ട്. പ്രവാസ ജീവിതത്തിനിടയ്ക്ക് ആരോഗ്യ പരിരക്ഷയ്ക് എല്ലാവരും മുന്‍തൂക്കം നല്‍കണമെന്നും വൃക്കകളുടെ പരിശോധനകള്‍ കൃത്യമായി നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
വീഡിയോ:
https://www.facebook.com/2070756719867022/posts/2648967122045976/