bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍

MURALIDHARAN

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്‍ കൊറോണ വൈറസ് നിരീക്ഷണത്തില്‍. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രി സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വയം ക്വാറെന്റൈനില്‍ പ്രവേശിച്ചു. നേരത്തെ വിദേശത്തുനിന്ന് എത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്തിരുന്നു.

ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകനയോഗത്തില്‍ വി മുരളീധരന്‍ പങ്കെടുക്കുകയും ചെയ്തു. രോഗം ബാധിച്ച ഡോക്ടറുമായി സമ്പര്‍ക്കം ഉണ്ടായിരുന്ന മറ്റു ഡോക്ടര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!