bahrainvartha-official-logo
Search
Close this search box.

1300ലധികം കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു; വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും

FOOD

മനാമ: 1300ലധികം കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.
മനാമയിലെ ഒരു ഗോഡൗണില്‍ ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്ട്രി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കേടായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്. 600ലധികം അച്ചാര്‍ ബോട്ടിലുകളും ഇതര ഭക്ഷ്യ പദാര്‍ത്ഥങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേടായ ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്നത് ബഹ്‌റൈനില്‍ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!