മനാമ: ഈ വർഷത്തെ തമിഴ് ദിനം ഇന്ത്യൻ സ്കൂൾ ഇസ ടൗൺ ക്യാമ്പസിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. തമിഴ് കലണ്ടർ പ്രകാരം സാധാരണയായി ജനുവരി 14 മുതൽ ജനുവരി 17 വരെ ആഘോഷിക്കപ്പെടുന്ന നാല് ദിവസത്തെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സ്‌കൂളിലെ തമിഴ് വകുപ്പ് സംഘടിപ്പിച്ച ഈ പരിപാടി മുഖ്യാതിഥികളായ മെഗാ ഫെയർ ജനറൽ കൺവീനർ എസ്. ഇനായദുള്ളയും ട്രാഫ്‌കോ ജനറൽ മാനേജർ എസ് ശ്രീധറും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുഷീദ് ആലം, മെഗാ ഫെയർ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു.
ദേശീയ ഗാനം, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന എന്നിവയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ആക്ടിവിറ്റി ഹെഡ് ടീച്ചര്മാരായ ശ്രീകാന്ത് എസ്, സി എം ജുനിത്, തമിഴ് ടീച്ചർ രാജേശ്വരി എന്നിവർ ഈ പരിപാടി ഏകോപിപ്പിച്ചു. മുഖ്യാതിഥികളായ എസ്. ഇനായദുള്ളയും എസ് ശ്രീധറും ഉദ്ഘാടന പ്രഭാഷണം നടത്തി. തമിഴ് ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻ.എസ് സംസാരിച്ചു.
വിദ്യാർത്ഥികളായ ബെൽഷ സ്വാഗതം ആശംസിച്ചു. ദ്വാരക നന്ദി പറഞ്ഞു. വിദ്യാര്ഥികളുടെത് കലാപരിപാടികൾ അരങ്ങേറി. പരിപാടികളുടെ അവസാനം, വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ എന്നിവ സമ്മാനിച്ചു.