മനാമ: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങുമായി ബി.കെ.എസ്.എഫ് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം. പ്രതിസന്ധി ഘട്ടത്തില്‍ പ്രവാസി സമൂഹത്തിന് സഹായമെകത്തിക്കുകയെന്നതാണ് ബി.കെ.എസ്.എഫ് ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം ലക്ഷ്യമിടുന്നത്.
വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്ന മാർച്ച് 26 മുതൽ ഏപ്രിൽ ഒമ്പത് വരെയുളള കാലയളവിലെ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഹെൽപ്ലൈൻ പ്രവർത്തനം. അടിയന്തിര ഘട്ടങ്ങളിൽ ഭക്ഷണം, യാത്രാ സംവിധാനം, താമസം എന്നിവയാണ് ഹെൽപ്ലൈൻ ഒരുക്കുക.
സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്പലായി എന്നിവര്‍ രക്ഷാധികാരികളായും ചെമ്പന്‍ ജലാല്‍, അബ്രഹാം ജോണ്‍, നാസര്‍ മഞ്ചേരി, കെ ടി സലീം, നജീബ് കടലായി എന്നിവര്‍ ഉപദേശക സമിതിയായും ഹാരിസ് കണ്‍വീനറായും ലത്തീഫ് മരക്കാട്ട് കണ്‍വീനറായും അന്‍വര്‍ ശൂരനാട്, നിസാര്‍ ഉസ്മാന്‍, കാസിം പാടത്തകായില്‍, അന്‍വര്‍ കണ്ണൂര്‍, നൗഷാദ് പൂനൂര്‍, നുബിന്‍ ആലപ്പുഴ, സൈനുല്‍ല്‍ കൊയിലാണ്ടി, ഗംഗന്‍, മൂസ്സ ഹാജി, ആനന്ദ്, അജീഷ്, റാഷി കണ്ണങ്കോട്ട്, മണിക്കുട്ടൻ, അമല്‍ദേവ്, നജീബ് കണ്ണൂര്‍, സലിം കണ്ണൂര്‍, മന്‍സൂര്‍ കണ്ണൂര്‍, ഷിബു ചെറുതുരുത്തി എന്നിവര്‍ ടീം അംഗങ്ങളായുമുള്ള ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സഹായം അവശ്യമുളളവര്‍ക്ക് 39682974, 33175531, 39755678, 33040446, 33614955 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.