മനാമ: ബഹ്റൈനിൽ കോവിഡ്- 19 ബാധിതനായി ചികിത്സയിലായിരുന്ന സ്വദേശി പൗരൻ മരിച്ചതായി സ്ഥിരീകരണം. 65കാരനായ ബഹ്റൈനി പൗരൻ്റെ ആരോഗ്യനില മറ്റു ചില അസുഖങ്ങളോടൊപ്പം കൊറോണ വൈറസ് ബാധയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയായിരുന്നു മരണം.
ഇതോടെ കോവിഡ് 19 ബാധിച്ച് ബഹ്റൈനിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇറാനില്‍ നിന്നാണ് മരണപ്പെട്ടയാള്‍ക്ക് രോഗം ബാധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 2 പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ 210 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 26646 പേരെയാണ് പരിശോധനകൾക്ക് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് മാർച്ച് 24ന് ഉച്ചക്ക് 2 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.