bahrainvartha-official-logo
Search
Close this search box.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി; സുരക്ഷാ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

02-e6044b00-7ca6-4169-8ba6-24d90d222a8a

മനാമ: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയാന്‍ ശക്തമായ നീക്കവുമായി ബഹ്‌റൈന്‍. ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള നീക്കങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കാന്‍ ഇനി മുതല്‍ പൊലീസ് പരിശോധനകളുണ്ടാകും. അനാവശ്യമായ കൂടിച്ചേരലുകളും മറ്റും ഒഴിവാക്കാനാണ് നീക്കം.

പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

മാര്‍ക്കറ്റുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമില്ല. അതേസമയം പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക. മൂന്ന് മാസം തടവ് ശിക്ഷയും ആയിരം ദിനാറില്‍ കുറയാതെ പിഴയുമാണ് നിയലംഘകര്‍ക്ക് ലഭിക്കുന്ന ശിക്ഷ.

കോവിഡ് 19 ബാധിച്ച് ബഹ്‌റൈനില്‍ ആകെ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി ഉയര്‍ന്നിട്ടുണ്ട്. ഇറാനില്‍ നിന്നെത്തിയ സ്വദേശി പൗരനാണ് അവസാനമായി മരണപ്പെട്ടത്. നിലവില്‍ ചികിത്സയിലുള്ള 2 പേരൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 210 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

ഇതുവരെ 26646 പേരെയാണ് പരിശോധനകള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. ഇന്ന് (മാര്‍ച്ച് 24) ഉച്ചക്ക് 2 മണിക്ക് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!