മനാമ: കേരളസര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ വെസ്റ്റ് റിഫയിലെ ദിശ സെന്ററില്‍ സംഘടിപ്പിക്കുന്ന മലയാളം പാഠശാല ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി എം. പി. രഘു ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിനും കേരള സംസ്കാരത്തെ അടുത്തറിയാനും ഈ സംരംഭം സഹായകരമാവും. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ വിദ്യാഭ്യാസ വകുപ്പ് വിഭാഗം തലവന്‍ എ.എം ഷാനവാസ് അദ്ധ്യക്ഷനായ ചടങ്ങില്‍ പത്ര പ്രവര്‍ത്തകനും മലയാളം മിഷന്‍ ട്രൈനറുമായ സുധി പുത്തന്‍വേലിക്കര പാഠ്യപദ്ധതി വിശദീകരിച്ചു.
ബിജു എം സതീഷ്(കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ) റഫീഖ് അബ്ദുല്ല (സാമൂഹിക പ്രവര്‍ത്തകന്‍) ബൈന നാരായണന്‍ (എഴുത്തുകാരി) സുബൈര്‍ എം.എം (ജനറല്‍ സെക്രട്ടറി,ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന്‍ ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സാജിദ് നരിക്കുനി, നന്ദകുമാർ എന്നിവർ സന്നിഹിതരായിരുന്നു. നജ്ദ റഫീഖ് കവിതാലാപനം നടത്തി. പി എം അഷ്റഫ് സ്വാഗതവും അബ്ദുല്‍ ഹഖ് നന്ദിയും പറഞ്ഞു. അഹ്മദ് റഫീഖ്, ഷൌക്കത്തലി, റിയാസ് വി.കെ, മജീദ് തണല്‍, സഈദ റഫീഖ് , ഫസലുറഹ്മാൻ പൊന്നാനി, ഇല്യാസ് ശാന്തപുരം, ലുലു അബ്ദുൽഹഖ്, ബുഷ്റ അശ്റഫ്, , അബ്ദുൽ അസീസ്, സിറാജ് കിഴുപ്പള്ളിക്കര, അബ്ദുൽ ജലീൽ, ഫാത്വിമ സ്വാലിഹ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.