രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; നിയന്ത്രണം 21 ദിവസത്തേക്ക്

modi309502_1585030744

ന്യൂഡൽഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാര്‍ച്ച് 24 അന് അര്‍ദ്ധ രാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുക.

ജനത കര്‍ഫ്യു സമ്പൂര്‍ണ വിജയമാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. കൊറൊണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ചയില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭസംബോധന ചെയ്തത്.

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ആണ് കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പിലാകും. വികസിത രാജ്യങ്ങള്‍ പോലും മഹാമാരിയ്ക്ക് മുന്നില്‍ തകര്‍ന്ന് നില്‍ക്കുകയാണ് എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് വൈറസിനെ പ്രതിരോധിക്കാനുള്ള പോംവഴി എന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ അനാസ്ഥ രാജ്യത്തെ വലിയ അപകടത്തിലേക്ക് നയിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. നടപടികള്‍ എല്ലാം എടുത്തിട്ടും രോഗം പടരുന്ന സ്ഥിതിയാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വീടുകളില്‍ തന്നെ കഴിയണം. ഇപ്പോള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുകയാണ് വേണ്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനേയും രക്ഷിക്കാന്‍ വേണ്ടിയാണ് ഈ ലോക്ക് ഡൗണ്‍ എന്നും അദ്ദേഹം പറഞ്ഞു.

വീടിന് പുറത്ത് ഒരു ലക്ഷ്മണ രേഖ സൂക്ഷിക്കണം. വീട്ടില്‍ നിന്ന് പുറത്തേക്ക് വയ്ക്കുന്ന ഓരോ അടിയും വീട്ടിനുള്ളിലേക്ക് കൊറോണ എത്താനുള്ള സാധ്യതയാണെന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. ജനക കര്‍ഫ്യുവിനേക്കാള്‍ ഗൗരവം ആയിരിക്കും ഇനിയുള്ള ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍.
കോവിഡ് വൈറസ് തീ പടരുന്നത് പോലെ ആണ് പടരുന്നത്. അശ്രദ്ധ കാണിച്ചാല്‍ നമ്മള്‍ കനത്ത വില നല്‍കേണ്ടി വരും. ലോക് ഡൗണ്‍ പിന്‍വലിക്കുന്നത് വരെ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. രോഗം വന്നവര്‍ക്ക് മാത്രം സാമൂഹ്യ അകലം എന്നത് തെറ്റിദ്ധാരണ പരത്തുന്ന ഒന്നാണ്. പ്രധാനമന്ത്രിയായ താന്‍ പോലും സാമൂഹ്യ അകലം പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരെ എല്ലാവരും അഭിനന്ദിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരേയും പോലീസിനേയും കുറിച്ച് ഈ സമയം ഓര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.
അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും എന്ന് പ്രധാനമന്ത്രി വാക്ക് തരുന്നുണ്ട്. രാജ്യത്തിന്‍ഖെ സാമ്പത്തിക സ്ഥിതിയല്ല, ജനങ്ങളുടെ ജീവനാണ് വലുത് എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് പതിനയ്യായിരം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!