bahrainvartha-official-logo
Search
Close this search box.

കോവിഡിനെ പ്രതിരോധിക്കാന്‍ നിര്‍ണായക തീരുമാനവുമായി മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി ആന്റ് ടൂറിസം;  അവശ്യസാധനങ്ങളല്ലാത്തവയുടെ നേരിട്ടുള്ള വ്യാപാരം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

industry

മനാമ: കോവിഡ്-19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി അവശ്യസാധനങ്ങളുടെ വ്യാപാരമല്ലാത്ത എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി മിനിസ്ട്രി ഓഫ് ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം. മാർച്ച് 26 ന് വൈകിട്ട് ഏഴ് മുതൽ ഏപ്രിൽ ഒമ്പത് വൈകിട്ട് ഏഴ് വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുക.  ഹൈപ്പര്‍ മാര്‍ക്കറ്റ്, ബേക്കറി, ബാങ്ക്, ഫാര്‍മസി, കോള്‍ഡ് സ്‌റ്റോറേജ് എന്നിവ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കും.

കോവിഡ് വൈറസ് വ്യാപനം തടയാന്‍ അതിശക്തമായ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ തീരുമാനം. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. റസ്റ്റോറന്റുകളിൽ ടെയ്ക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ൽ, ഇൻസ്ട്രിയൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് , സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ വിൽപനയും ഡെലിവറിയും നടത്താം. കടകളില്‍ നേരിട്ടെത്തി അവശ്യ-വസ്തുക്കളല്ലാത്ത സാധനങ്ങള്‍ വാങ്ങാന്‍ കഴിയില്ല.

തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവയാണ്.

1. ഹൈപ്പര്‍ മാര്‍ക്കറ്റ്, കോള്‍ഡ് സ്‌റ്റോർ,  ഗ്രോസറി സ്റ്റോറുകൾ, മാംസ വിൽപന ഷോപ്പുകൾ, മൽസ്യക്കടകൾ

2. ബേക്കറി

3. നാച്യുറല്‍ ഗ്യാസ് സ്റ്റേഷന്‍, ലിക്യൂഡ് ഫ്യുവല്‍ സ്റ്റേഷന്‍.

4. ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ഫാര്‍മസികള്‍, ഓപ്റ്റിക്‌സുകള്‍.

5. ബാങ്ക്, കറന്‍സി എക്‌സ്‌ചേഞ്ച് ബ്യൂറോ

6. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം ആവശ്യമില്ലാത്ത കമ്പനികളുടെ കോര്‍പ്പറേറ്റ് ഓഫീസുകള്‍.

7. ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങള്‍.

8. വാഹന റിപ്പയറിംഗ് സ്ഥാപനങ്ങള്‍, ഗ്യാരേജുകള്‍.

9. നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍.

10. ഉല്‍പ്പാദന കേന്ദ്രങ്ങള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!