മനാമ: ബഹ്‌റൈനില്‍ കോവിഡ്-19 വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒരാള്‍ കൂടി മരിച്ചു. 78 വയസുള്ള ബഹ്‌റൈനി പൗരനാണ് മരണപ്പെട്ടിരിക്കുന്നത്. ഇതോടെ കോവിഡ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം നാല് ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയം ഇന്ന് (മാര്‍ച്ച് 25) വൈകീട്ട് എട്ട് മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മരണം സ്ഥീരികരിച്ചിരിക്കുന്നത്. ഇറാനിൽനിന്ന് എത്തിയ ഇയാൾ ഐസൊലേഷനിൽ ചികിത്സയിലായിരുന്നു.
നിലവില്‍ 225 പേരാണ് ബഹ്‌റൈനില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ നിലവിൽ ഒരാളൊഴികെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 28502 പേരെ പരിശോധനയ്ക്ക് വിധേയമാക്കി കഴിഞ്ഞു. 190 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.