bahrainvartha-official-logo
Search
Close this search box.

കോവിഡ് വ്യാപനം തടയാന്‍ ബഹ്‌റൈന്‍ അഭ്യന്തര മന്ത്രാലയത്തിൻ്റെ നിര്‍ദേശങ്ങള്‍

moi bh

മനാമ: കോവിഡ് വ്യാപനം തടയുന്നതിന് നിര്‍ണായക നീക്കങ്ങളുമായി ബഹ്‌റൈന്‍. പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ 1000 മുതല്‍ 10000 ദിനാര്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ തടവ് ശിക്ഷയോ ലഭിച്ചേക്കാം. പബ്ലിക് ഹെല്‍ത്ത് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 121 പ്രകാരമാവും നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുക.

പ്രധാന നിര്‍ദേശങ്ങള്‍

1. പൊതുഇടങ്ങളില്‍ 5ലധികം പേര്‍ ഒത്തുചേര്‍ന്നാല്‍ നിയമനടപടി (പാര്‍ക്കുകളിലും ബീച്ചുകളിലും കൂടിച്ചേരലുകള്‍ പാടില്ല. )

2. വ്യക്തികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. (പ്രത്യേകിച്ച് ക്യൂ നില്‍ക്കുമ്പോഴും ഷോപ്പിങ് സെന്ററുകള്‍ പോലുള്ള സ്ഥലങ്ങളിലും)

3. ജോലിക്കോ മരുന്ന് വാങ്ങാനോ ആശുപത്രിയില്‍ പോകാനോ അവശ്യ വസ്തുക്കള്‍ വാങ്ങാനോ മാത്രം വീടിന് പുറത്തിറങ്ങണം.

4. വിവാഹം ഉള്‍പ്പെടെ കുടുംബ, സാമൂഹിക കൂട്ടായ്മകളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. സംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളെ മാത്രം പങ്കെടുപ്പിക്കണം.

5. ഹോം ഡെലിവറി സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുക.

6. പൊതു ഇടങ്ങളില്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ പരമാവധി രണ്ട് പേര്‍ മാത്രമുള്ള കൂട്ടമായിരിക്കണം. അവര്‍ ഒരു മീറ്റര്‍ അകലം നിര്‍ബന്ധമായി പാലിക്കണം. കുട്ടികളെ കൂടെ കൊണ്ടുവരാന്‍ പാടില്ല.

നിര്‍ദേശങ്ങള്‍ കര്‍ശനമായി ജനങ്ങള്‍ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!