bahrainvartha-official-logo
Search
Close this search box.

കോവിഡ്-19; ബഹ്റൈനിലേക്ക് ചാർട്ടേഡ് വിമാനത്തിൽ ഭക്ഷണ പദാർത്ഥങ്ങളെത്തിച്ച് ലുലു ​ഗ്രൂപ്പ്

bahrain-lulu-250320310219_1585164404

മനാമ: കോവിഡ്-19 പശ്ചാത്തലത്തിൽ ബഹ്റൈന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സഹായവുമായി ലുലു ​ഗ്രൂപ്പ്. ബഹ്റൈനില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാ​ഗമായി ഇന്ത്യയിൽ നിന്ന്​ ചാർട്ടേഡ്​ വിമാനത്തിൽ പഴങ്ങളും പച്ചക്കറികളും എത്തിച്ചു. ഇതാദ്യമായാണ്​ ബഹ്​റൈനിലെ ഒരു സ്വകാര്യ കമ്പനി ദേശീയ വിമാന കമ്പനിയായ ഗൾഫ്​ എയർ വിമാനം ചാർട്ടർ ചെയ്യുന്നത്​. ലുലുവിന്റെ നീക്കത്തെ അഭിനന്ദിച്ച് നിരവധി പേർ രം​ഗത്ത് വന്നിട്ടുണ്ട്.

പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുമെന്ന്  കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഭക്ഷ്യ ഉത്പ്പന്നങ്ങളുമായി ലുലു ബഹ്റൈനിൽ വിമാനമിറങ്ങിയത്. രാജ്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണ്​ ഇതിന്​ പ്രേരിപ്പിച്ചതെന്ന്​ ലുലു ഗ്രൂപ്പ്​ ഡയറക്​ടർ ജുസെർ രൂപവാല പറഞ്ഞു. ആവശ്യമെങ്കിൽ ഇനിയും ഭക്ഷ്യവസ്​തുക്കൾ എത്തിക്കുമെന്നും മാനേജ്മെന്റ്​ വ്യക്തമാക്കിയിട്ടുണ്ട്.
പഴവും പച്ചക്കറികളുമാണ് ​ഗൾഫ് എയർ വിമാനത്തിൽ ലുലു എത്തിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധിയുണ്ടാവുകയാണെങ്കിൽ കൂടുതൽ ഭക്ഷണ പദാർത്ഥങ്ങൾ എത്തിക്കുമെന്നാണ് ലുലു മാനേജ്മെന്റ് നൽകുന്ന സൂചന.
വീഡിയോ:
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!