മനാമ: മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌കരിക്കും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കൊല്ലം പാലക്കുളം സ്വദേശി രഘുനാഥന്‍ കുനിയില്‍ കണ്ടി(51)യെ രണ്ട് ദിവസം മുന്‍പായിരുന്നു താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. താമസസ്ഥലത്ത് നിന്നും ഇദ്ദേഹം എഴുതിയ കുറിപ്പും കണ്ടെടുുത്തിരുന്നു. 25 വർഷമായി ബഹ്റൈൻ പ്രവാസിയായ രഘുനാഥൻ മുഹറഖില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാലാണ് മൃതദേഹം ബഹ്‌റൈനില്‍ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്.