മനാമ: വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുള്‍ലത്തീഫ അല്‍ അബ്ദുള്ള. മീഡിയ ആന്റ് സെക്യൂരിറ്റി കള്‍ച്ചറുമായി ചേര്‍ന്ന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
പ്രതിസന്ധിഘട്ടത്തില്‍ യാതൊരു കാരണവശാലും അഭ്യൂഹ പ്രചാരണങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ വിവരങ്ങള്‍ക്ക് പൂര്‍ണമായും ഔദ്യോഗിക സ്ഥാപനങ്ങളെ ആശ്രയിക്കണമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുള്‍ലത്തീഫ അല്‍ അബ്ദുള്ള വ്യക്തമാക്കി. ആന്റി സൈബര്‍ ക്രൈം സോഷ്യല്‍ മീഡിയാ പേജുകള്‍ നിരീക്ഷിക്കുന്നുണ്ട്.