bahrainvartha-official-logo
Search
Close this search box.

നിങ്ങളുടെ സമീപത്ത് ആരെങ്കിലും നിരീക്ഷണത്തിലുണ്ടോ? കോവിഡ് ബാധയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി വിരല്‍ത്തുമ്പില്‍; മൊബൈല്‍ ആപ്പ് പുറത്തിറക്കി ബഹ്‌റൈന്‍

Be Aware

മനാമ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബഹ്‌റൈന്‍ തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. Be Aware എന്ന പേരിലുള്ള ആപ്പ് രാജ്യത്തെ കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ തത്സമയം ലഭ്യമാകും. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള സുപ്രധാന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും ആപ്പ് വഴി ലഭ്യമാകും. കൂടാതെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും.

ആപ്പ് ഉപയോഗിക്കുന്നതിനായി CPR നമ്പറും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുകയാണ് തുടര്‍ന്ന് ചെയ്യേണ്ടത്. ഫോണിന്റെ ലൊക്കേഷന്‍ സേവനം ഓണ്‍ ആക്കുകയും വേണം. ആപ്പിലൂടെ നല്‍കുന്ന വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതും സ്വകാര്യത സംരക്ഷിക്കുന്നതുമായിരിക്കും. നിരീക്ഷണത്തില്‍ ഉള്ളവരും 15 മീറ്റര്‍ പരിധിയിലുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ആപ്പ് വഴി ലഭിക്കും. ജി.പി.എസ് സംവിധാനം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

വ്യക്തി വിവരങ്ങള്‍ ആപ്പ് വഴി ചോരില്ല. തീര്‍ത്തും സ്വകാര്യമായിരിക്കും വിവരങ്ങളെല്ലാം. bahrain.bh/apps എന്ന പോര്‍ട്ടലില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ നാഴികകല്ലായി മാറും പുതിയ ആപ്പ് എന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!