വഷിംഗ്ടൺ ഡിസി: കോവിഡ് ബാധിച്ച് അമേരിക്കന്‍ ഗായകന് ആദം ഷ്ലേങ്കര്(52) മരണപെട്ടു. നടന് ടോം ഹാങ്ക്സാണ് ഇദ്ദേഹത്തിന്റെ മരണം പുറത്തുവിട്ടത്. രണ്ടാഴ്ചകൾ മുൻപാണ് അദ്ദേഹം ചികിത്സ തേടിയത്.
ഗ്രാമി എമ്മി പുരസ്‌കാര ജേതാവാണ്. ഓസ്കർ, ഗോൾഡൻ ഗ്ലോബ് എന്നീ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനാണ് ആദം .