ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ;  അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

Norka roots

ഗൾഫിലെ ഇന്ത്യൻ സ്കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് നോർക്ക റൂട്ട്സ് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.

പല ഇന്ത്യൻ സ്കൂളുകളിലും ഓൺലൈൻ ക്ളാസുകൾ നടത്തി ഫീസ് ഈടാക്കുന്നതായ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അതത് രാജ്യത്തെ അമ്പാസിഡർമാർ അടിയന്തരമായി ഇടപെടണമെന്നും നോർക്ക ആവശ്യപ്പെട്ടു. യു. എ. ഇ. ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റിൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ അമ്പാസിഡർമാർക്കാണ് കത്തയച്ചത്.

വിസ കാലാവധി കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷ്വറൻസ് നീട്ടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കാലാവധി കഴിയുന്ന വിസ, പാസ്പോർട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് നല്കണമെന്നും വിവിധ അമ്പാസിഡർമാർക്കയച്ച കത്തിൽ നോർക്ക ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!