bahrainvartha-official-logo
Search
Close this search box.

പഴയ തയ്യൽക്കാരനായി വീണ്ടും ഇന്ദ്രൻസ്; ഇത്തവണ എത്തിയത് എങ്ങനെ മാസ്ക് നിർമ്മിക്കാമെന്ന വിദ്യയുമായി

IMG-20200407-WA0182

പഴയ തയ്യൽക്കാരന്റെ വേഷം വീണ്ടും അണിയുകയാണ് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര ജയതാവും മലയാള ചലച്ചിത്ര നടനുമായ ഇന്ദ്രൻസ്. ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം ഇത്തവണ എത്തുന്നത് കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ ഒന്നായ മാസ്ക് വീട്ടിൽ എങ്ങനെ നിർമ്മിക്കാമെന്ന് വീഡിയോയുമായി വീണ്ടും തയ്യല്‍മെഷിനില്‍ ചവിട്ടിയിരിക്കുകയാണ്. ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്റെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ ടൈലറിംഗ് യൂണിറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

https://www.facebook.com/2070756719867022/posts/2673417359600952/

നമുക്ക് ആവശ്യമുള്ള മാസ്‍ക് നമുക്ക് ഉണ്ടാക്കാവുന്നതേയുള്ളു.. കുറച്ച് തയ്യല്‍ അറിയാവുന്ന ആര്‍ക്കും വീട്ടിലിരുന്നുകൊണ്ട് ആവശ്യമുള്ള മാസ്‍ക് ഉണ്ടാക്കാവുന്നതേയുള്ളൂവെന്ന ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴാണ് തന്റെ സ്റ്റേജ് നാമത്തിനായി ആ പേര് തെരഞ്ഞെടുത്തത്. ഇതിനോടകം 300ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇന്ദ്രൻസ്, ‘ഞാൻ ഗന്ധർവ്വൻ’, ‘സ്പടികം’ ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് വസ്ത്രാലങ്കാര ചുമതല നിർവഹിച്ചിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന മാസ്ക് ക്ഷാമത്തിനുള്ള പരിഹാരമായി വീടുകളിൽ തന്നെ മാസ്ക് നിർമ്മുക്കണമെന്ന സന്ദേശമാണ് ഈ വീഡിയോയിലൂടെ നടൻ മുന്നോട്ട് വെക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!