bahrainvartha-official-logo
Search
Close this search box.

കോവിഡ് 19; ബഹ്റൈനിൽ അഞ്ചാമത്തെ മരണം സ്ഥിരീകരിച്ചു; 70 കാരനായ സ്വദേശി പൗരനാണ് മരിച്ചത്

IMG-20200407-WA0335

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിരീകരണം. എഴുപത്കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ബഹ്റൈനിലെ കോവിഡ് ബാധിച്ച അഞ്ചാമത്തെ മരണമാണിത്.

മരിച്ചയാൾക്ക് വൈറസ് ബാധയേൽക്കും മുൻപ് മറ്റ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായതിനാൽ 24 മണിക്കൂറും പരിചരണം നൽകുന്ന പ്രത്യേക വിഭാഗത്തിലായിരുന്നു ചികിത്സിച്ചിരുന്നത്. നിലവിൽ 3 പേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് (ഏപ്രിൽ 7) രാത്രി 9 വരെയുള്ള ആരോഗ്യമന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം നിലവിൽ 341 പേരാണ് കോവിഡ് ബാധ സ്ഥിരീകരിച്ചു ആശുപത്രികളിൽ കഴിയുന്നത്. 465 പേരെയാണ് രോഗം ഭേദമായി ആശുപത്രികളിൽ നിന്ന് ഇതുവരെയായി ഡിസ്ചാർജ്ജ് ചെയ്തത്. 50320 പേരെ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!