മൃതശരീരം നാട്ടിലെത്തിക്കുന്നതിന് ഏകീകൃത നിരക്ക് നടപ്പിലാക്കി എയർ ഇന്ത്യ

മൃതശരീരം വിദേശ രാജ്യങ്ങളിൽ നന്നും ഇന്ത്യയിലെത്തിക്കുന്നതിന് ഏകീകൃത നിരക്ക് നടപ്പിലാക്കാൻ തീരുമാനം. എയർ ഇന്ത്യയാണ് ഏകീകൃത നിരക്ക് നടപ്പിലാക്കാൻ തയ്യാറായത്. മുൻപ് മൃതദേഹത്തിന്റെ ഭാരത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാനുള്ള എയർ ഇന്ത്യയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.

പുതിയ നിരക്ക് ജനുവരി 5 മുതൽ പ്രാബല്യത്തിൽ വന്നതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. 225 ബഹ്റൈൻ ദിനാറാണ് എയർ ഇന്ത്യ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇനി മുതൽ ഈടാക്കുക. 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശരീരത്തിന് 50 ശതമാനം ഇളവും നിരക്കിൽ ഉണ്ടാകും.

യു എ ഇ യിൽ 1500 ദിർഹം, ഒമാനിൽ 160 റിയാൽ , കുവൈറ്റിൽ 175 ദിനാർ, സൗദിയിലും ഖത്തറിലും 2,200 റിയാൽ എന്നിങ്ങനെയാകും പുതുക്കിയ നിരക്ക്.