രാജ്യത്ത് പ്രതികൂല കാലവസ്ഥ തിങ്കളാഴ്ച്ച വരെ തുടരും

qrf

മനാമ : ഇന്നും വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഇന്ന് തണുപ്പുള്ള കാലവസ്ഥയായിരിക്കും. ശക്തമായ കടൽ കാറ്റുള്ളതിനാൽ കടലിൽ പോകുന്നവർക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസാണ്. തിങ്കളാഴ്‌ച്ച വരെ പ്രതികൂല കാലവസ്ഥ തുടരുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.