bahrainvartha-official-logo
Search
Close this search box.

ക്ഷാമമില്ല; 20 ലക്ഷം മാസ്‌കുകൾ വിപണിയിലുണ്ടെന്ന് ബഹ്‌റൈന്‍

Screenshot_20200410_132615

മനാമ: ബഹ്‌റൈനില്‍ മാസ്‌കുകള്‍ക്ക് ക്ഷാമമില്ല. 20 ലക്ഷം മാസ്‌കുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫാര്‍മസികളിലും ലഭ്യമാണെന്ന് ഇന്‍ഡസ്ട്രി, കോമേഴ്‌സ് ആന്റ് ടൂറിസം മിനിസ്ട്രി വ്യക്തമാക്കി. രാജ്യത്ത് ഏപ്രിൽ വൈകിട്ട്‌ മുതൽ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരിവിന് മുന്നോടിയായി തന്നെ വിപണിയിൽ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായ് ബഹ്റൈൻ മുന്നോട്ട് പോകുമ്പോൾ പൊതുജനങ്ങളുടെ പിന്തുണ അനിവാര്യമാണ്. മാസ്കുകൾ വില കൂട്ടി വിൽക്കുന്നവർക്കെതിരെ കർശന നടപടികളാണ് അധികാരികൾ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം വില കൂട്ടി വിറ്റതിൻ്റെ പേരിൽ ഫാർമസികൾ അടച്ചുു പൂട്ടിയിട്ടുണ്ട്. 180 ഫിൽസാണ് സാധാരണ മെഡിക്കൽ ഫെയ്സ് മാസ്കുകൾക്ക് ബഹ്റൈനിൽ ഈടാക്കാവുന്ന പരമാവധി തുക.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!