മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ചാരിറ്റി കമ്മിറ്റിയുടെ കീഴില്‍ റമദാന്‍ സഹായ കൂപ്പണ്‍ വിതരണത്തിന് തുടക്കമായി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങള്‍ക്ക് ചാരിറ്റി വഴി ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണുകള്‍ ലഭിക്കും. എല്ലാ വര്‍ഷത്തിലും സമാനരീതിയിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ പാവപ്പെട്ട കുടുംബങ്ങളെ സഹയങ്ങള്‍ വിതരണം ചെയ്യാറുണ്ട്.
വിവിധ ചാരിറ്റി സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവ വഴിയായിരിക്കും അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി സഹായങ്ങളെത്തിക്കുക. പ്രധാനമന്ത്രിയുടെ ജനക്ഷേമം ലക്ഷ്യമിട്ടുള്ള ചാരിറ്റി പ്രവര്‍ത്തനം പുണ്യമാസത്തില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ സമൃദ്ധിയെത്തിക്കുമെന്ന് സുന്നി വഖഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഹാജിരി വ്യക്തമാക്കി.